Friday, January 14, 2011

എപ്പോള്‍ ആണ് നിങ്ങളുടെ ബ്ലോഗ്‌ monetize ചെയ്യേണ്ടത്.(when monetizing your blog)

                       ഒരു പാട് ആളുകളുടെ വിചാരം ബ്ലോഗ്‌ തുടങ്ങിയ ഉടനെ തന്നെ അതില്‍ നിന്നും പണം ഉണ്ടാക്കാം എന്നാണ്.സത്യത്തില്‍ അതൊരു തെറ്റായ ധാരണയാണ്.ഒരു പാട് പഠനങ്ങളും അദ്വാനവും ഇതില്‍ ആവശ്യമുണ്ട്.ആദ്യമായി നിങ്ങള്‍ക്ക് ഒരു ബ്ലോഗ്‌ വേണം(കാണുക: എങ്ങനെ ബ്ലോഗ്‌ തുടങ്ങാം) കൂടാതെ ബ്ലോഗിന് പറ്റിയ നല്ല ടോപ്പിക്ക് തെരഞ്ഞെടുക്കുക(ഇത് നിങ്ങള്‍ക്കും അതോടൊപ്പം ബ്ലോഗ്‌ വായനക്കാര്‍ക്കും ഇഷ്ടപ്പെടുന്ന വിഷയമായിരിക്കണം).
                                  ഇനി നിങ്ങള്‍ക്ക് വേണ്ടത് നല്ല ട്രാഫിക്‌ ആണ്  ഇതിനായി നിങ്ങള്‍ക്ക് ട്വിറ്റെര്‍ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാം.ഏറ്റവും പ്രധാനപെട്ട കാര്യം നിങ്ങളുടെ ബ്ലോഗ്‌ എപ്പോഴും ആക്റ്റീവ് ആയിരിക്കണം എന്നുള്ളതാണ്.കൂടുതല്‍ നല്ല നല്ല പോസ്റ്റുകള്‍ ചെയ്ത് നിങ്ങളുടെ ബ്ലോഗിനെ എപ്പോഴും ആക്റ്റീവ് ആക്കുക.

എന്‍റെ അഭിപ്രായപ്രകാരം  നിങ്ങള്‍ monetize ചെയ്യേണ്ടത് താഴെ പറയുന്ന ഘടകങ്ങള്‍ ഒത്തു വന്നാല്‍ ആണ്.

  1. നിങ്ങളുടെ ബ്ലോഗിന്  നല്ല ഒരു സ്ഥാനം  ഉണ്ടാവണം(നിങ്ങളുടെ ബ്ലോഗ്‌ തെറ്റില്ലാത്ത രീതിയില്‍ സെര്‍ച്ച്‌ ചെയ്യപ്പെടണം).
  2. നിങ്ങളുടെ ബ്ലോഗ്‌ തുടങ്ങിയിട്ട് 3 മാസമെങ്കിലും ആയിരിക്കണം.
  3. നിങ്ങളുടെ ബ്ലോഗ്‌ ആക്റ്റീവ് ആയിരിക്കണം കൂടാതെ average ട്രാഫിക് ഉണ്ടായിരിക്കണം.
  4. നിങ്ങളുടെ ബ്ലോഗിന് ടാര്‍ഗറ്റ് ചെയ്ത വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയണം.

Print Page Please comment on my blog post!

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Blogger