Friday, December 31, 2010

How to start a blog ബ്ലോഗ്‌ എങ്ങനെ തുടങ്ങാം

                    

                നമ്മളില്‍ പലര്‍ക്കും ഇപ്പോഴും ബ്ലോഗ്‌ എന്താണെന്നും അതിലൂടെ ലഭിക്കുന്ന വരുമാനത്തെ കുറിച്ചും അറിയില്ല.എന്താണ് ബ്ലോഗ്‌.ഇതൊരു വ്യക്തിയുടെ ഡയറിയാണ്.അല്ലെങ്കില്‍ തന്റെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്(പുറത്ത് പറയാന്‍ ആഗ്രഹിക്കുന്ന)പറയാനുള്ള വേദി,അല്ലെങ്കില്‍ ആര്‍ക്കും ഈ ലോകത്തോട്‌ തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പറയാന്‍ പറ്റുന്ന ഒരേ ഒരു വേദി.നിങ്ങളുടെ ചിന്തകളും കഴിവുകളും ലോകത്തിനു കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു തുറന്ന വേദി.
                           1999 ഇലാണ് ഗൂഗിള്‍ ബ്ലോഗുകള്‍ തുടങ്ങുന്നതിനായി ബ്ലോഗ്ഗര്‍ എന്ന സംവിധാനം തുടങ്ങിയത്.ഇന്ന് ലോകത്താകമാനം ലക്ഷക്കണക്കിനു ബ്ലോഗ്ഗുകളും ബ്ലോഗ്ഗര്‍മാരുമുണ്ട്.ബ്ലോഗുകളുടെ വരവോടെ വെബ്‌ എന്നതിന്‍റെ കാഴ്ചപ്പാടുകള്‍ തന്നെ മാറി.പലബ്ലോഗുകളും രാഷ്ട്രീയമായ കോളിളക്കങ്ങള്‍ സ്രഷ്ടിച്ചു.ലക്ഷോഭലക്ഷം ആളുകള്‍ക്ക് ലോകത്തിനു മുന്നില്‍ പറയാന്‍ സ്വന്തമായൊരു ശബ്ദമുണ്ടായി. 
                                        ഇതിനൊക്കെ പുറമേ ബ്ലോഗ്ഗിങ്ങിലുടെ പണം സമ്പാദിക്കാം എന്ന് വന്നത് ലക്ഷങ്ങള്‍ക്ക് ഒരു വരുമാന സ്രോദസായി.എല്ലാവര്‍ക്കും ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ കഴിയില്ലെങ്കിലും ഒരു പാര്‍ട്ട്‌ ടൈം ജോലി എന്ന നിലക്കുള്ള വരുമാനം നേടാം(പരിശ്രമിച്ചാല്‍ ലക്ഷങ്ങള്‍ തന്നെ നേടാം).

ശരി,ഇപ്പോള്‍ നിങ്ങള്‍ക്കും ഒരു ബ്ലോഗ്‌ തുടങ്ങി അതിലുടെ വരുമാനം ഉണ്ടാക്കണം എന്ന് തോനുന്നുണ്ടോ?.ഓക്കേ എങ്കില്‍ വളരെ ലളിതമായി എങ്ങനെ ബ്ലോഗ്‌ തുടങ്ങാം എന്ന് നിങ്ങളെ പരിജയപ്പെടുത്താം.

വഴി പിന്തുടരുക:

www.blogger.com എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  ഇപ്പോള്‍ തുറക്കുന്ന പേജില്‍നിന്നും Get started എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


താഴെ കാണുന്ന പോലെ ഒരു ഫോം പ്രത്യക്ഷപ്പെടും.അതില്‍ നിങ്ങളുടെ ഇമെയില്‍ ഐടിയും പാസ്വേര്‍ഡും  ടൈപ്പ് ചെയ്തു "continue" ക്ലിക്ക് ചെയ്യുക.




അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് നിങ്ങളുടെ ബ്ലോഗ്ഗിനു ഒരു പേരും അഡ്രസ്സും(eg:http://www.samplectr.blogspot.com)നല്‍കുക എന്നുള്ളതാണ് അതിനായി താഴെ കാണുന്ന ഫോം പൂരിപ്പിക്കുക. ശേഷം "continue" എന്നതില്‍ ക്ലിക്ക് ചെയ്യുക.

മുന്നാമത്തെ സ്റ്റെപ്പ് നിങ്ങളുടെ ബ്ലോഗിന് യോജിക്കുന്ന ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കുക ശേഷം "continue" ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ ഒരു ബ്ലോഗ്‌ നിര്‍മിച്ചു.ഇനി "start posting now" എന്ന ലിങ്കുപയോഗിച്ചു നിങ്ങള്‍ക്ക് പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങാം.അതല്ല അതിനു മുമ്പ് ബ്ലോഗ്ഗിനെ ഒന്ന് സുന്ദരി ആക്കണമെന്ന് തോനുന്നെങ്കില്‍ "costomize how you blog look"എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ  ഞാന്‍  നിര്‍മിച്ച  ഒരു  സാമ്പിള്‍  ബ്ലോഗ്‌  നോക്കു.കൂടുതല്‍ വലുതായിക്കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യു.


ഓക്കേ ഇനി നിങ്ങള്‍ നിങ്ങളുടെ ബ്ലോഗിനെ കൂടുതല്‍ മനോഹരമാക്കു,കൂടാതെ കൂടുതല്‍ പോസ്റ്റ്‌ ചെയ്യുകയും GoogleAds വഴി നിങ്ങളുടെ ബ്ലോഗിലുടെ പണം സമ്പാദിക്കുകയും ചേയ്യു.


How to make a blog video

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Blogger