Friday, December 31, 2010

Can You Really Make Money Read Emails online?

                            



                        നിങ്ങളാര്‍ക്കെങ്കിലും മെയില്‍ വായിച്ചതിനു കാശ് കൊടുക്കുമോ?.അല്ലെങ്കില്‍ നിങ്ങള്‍ക്കാരെങ്കിലും  മെയില്‍  വായിച്ചതിനു  കാശ് തരും  എന്ന്  പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?.ഇല്ല അല്ലെ എന്നാല്‍ തീര്‍ത്തും അങ്ങനെ പറയാന്‍ വരട്ടെ.മെയില്‍ വായിക്കുന്നതിലൂടെ മാത്രം നിങ്ങള്‍ക്ക് പണം ഉണ്ടാക്കാന്‍ പറ്റും.ധാരാളം വെബ്സൈറ്റുകള്‍ മെയില്‍ വയിക്കുന്നതിലൂടെയുമ് മറ്റും അവരുടെ മെമ്പര്‍ മാര്‍ക്ക്  പണം നല്‍കുന്നുണ്ട്.

എങ്ങനെയാണ് ഇമെയില്‍ വായിക്കുന്നതിനു പണം നല്‍കുന്നത്?
                  
                       ദിവസേന നിങ്ങളുടെ ഇന്ബോക്സിലേക്ക്  മെയില്‍ അയക്കും.നിങ്ങള്‍ ആ മെയിലിന്‍റെ advertisers  site ഇല്‍  ഒന്നും ചെയ്യേണ്ട അല്ലാതെ തന്നെ ലിങ്കില്‍  ക്ലിക്ക്  ചെയ്യുക  ഇപ്പോള്‍ നിങ്ങളുടെ account ഇല്‍  പണം എത്തിയിരിക്കും.പരസ്യ ദാതാവ് പറയുന്നപോലെ(signing up ചെയ്യുക,ഗെയിം കളിക്കുക,സര്‍വെയില്‍ പങ്കെടുക്കുക) ചെയ്‌താല്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം കിട്ടും.

ഇമെയില്‍ പ്രോഗ്രാമില്‍ ചേരാന്‍ പണം നല്‍കണോ ?

                      വേണ്ട,ഇതില്‍ ചേരാന്‍ 100% ഫ്രീ ആണ്.നിങ്ങളിവിടെ ചേര്‍ന്നിരിക്കുന്നത് പണം ഉണ്ടാക്കാനാണ് ചിലവാക്കനല്ല.സത്യത്തില്‍ നിങ്ങള്‍ ഈ പ്രോഗ്രാമില്‍ സൈന്‍ അപ്പ്‌ ചെയ്‌താല്‍ തന്നെ നിങ്ങള്‍ക്ക് $5 കിട്ടും.അതെ ചേര്‍ന്ന ശേഷം നിങ്ങളുടെ account നോക്കിയാല്‍ നിങ്ങള്‍ക്കതില്‍ $5 കാണാം.നിങ്ങള്‍ക്ക് ഒരു മെയില്‍ വായിക്കുന്നതിലൂടെ 0.05 ഡോളര്‍ കിട്ടും.എന്നാല്‍ നിങ്ങള്‍ക്കെന്നും ഇത്തരം പെയ്ഡ് ഇമെയില്‍ കിട്ടണം എന്നില്ല.

                        മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇത്തരം പ്രോഗ്രാമില്‍ ചേരുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കാന്‍ കാരണം ധാരാളം തട്ടിപ്പ് സൈറ്റുകള്‍ ഉണ്ട് എന്നത് തന്നെ അവര്‍ നിങ്ങള്‍ക്ക് പണം തരാതെ നിങ്ങളെ പറ്റിക്കും.അതുകൊണ്ട് ഇത്തരം സൈറ്റുകളില്‍ ചേരുന്നതിനു മുമ്പ് നല്ലൊരു പഠനം നടത്തുന്നത് നല്ലതാണ്.
  

                       paid survey ധാരാളം പേര്‍ക്ക് കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ളവര്‍ക്ക് ഇമെയില്‍ വായനക്ക് പണം നല്‍കിയിട്ടുണ്ട്.അവസാനമായി ഒന്ന് കൂടെ ഇമെയില്‍ വായനയിലൂടെ നിങ്ങള്‍ക്ക് പണം കിട്ടും എന്നാല്‍ ഒരുപാട് കിട്ടുമെന്ന് വിചാരിക്കരുത്.

How to make money from online

                                  

                ഹേയ് ,ഇത് ഞാന്‍ തന്നെ നിങ്ങളെ സഹായിക്കാനായി വീണ്ടും വന്നിരിക്കുന്നു.എങ്ങനെ സഹായിക്കാന്‍ എന്നല്ലേ അതൊക്കെ ഉണ്ട്.ആദ്യം നിങ്ങള്‍ പണം ഉണ്ടാക്കാന്‍ ആഗ്രഹിക്കുണ്ടോ എന്ന് പറ.ഇതെന്തു ചോദ്യം അല്ലെ ആരെങ്കിലും പണമുണ്ടാക്കാന്‍ ആഗ്രഹിക്കത്തവരായുണ്ടോ?.ഓക്കേ നിങ്ങളെ ചോദ്യം ചോദിച്ചു  മുഷിപ്പിക്കുന്നില്ല.
                                    ഞാന്‍ നിങ്ങളെ പരിജയപ്പെടുത്തുന്നത് ഫ്രീയായി ഓണ്‍ലൈനായി എങ്ങനെ പണം ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ്.മുന്പും നിങ്ങള്‍ ഇത് ഒരു പക്ഷെ കേട്ടിരിക്കാം.എന്നാല്‍ പലര്‍ക്കും ഇതറിയില്ല അതുകൊണ്ട് തന്നെ അവര്‍ പറ്റിക്കപ്പെടുന്നതായി എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഈ ഓണ്‍ലൈന്‍ ജോബില്‍ ജോയിന്‍ ചെയ്യാന്‍ പലരുടെയും കയ്യില്‍ നിന്ന് കാശു വാങ്ങിയതായി എനിക്കറിയാന്‍ സാധിച്ചു.എന്നാല്‍ തികച്ചും ഫ്രീ ആയി ജോയിന്‍ ചെയ്യാവുന്ന ഇത്തരം ഓണ്‍ലൈന്‍ ജോബിലേക്ക് ചേര്‍ക്കുന്നത് അവരുടെ കയ്യില്‍ നിന്നും കാശുവാങ്ങിയാണ് എന്നുള്ളത് ഞെട്ടിക്കുന്ന സംഭവമാണ്.
                              
                                    അതുകൊണ്ട് തന്നെ ഇത്തരം സൈറ്റുകളില്‍ എങ്ങനെ ചേരാം എന്നുള്ളതാണ് ഞാന്‍ നിങ്ങളെ പരിജയപ്പെടുത്തന്‍ പോകുന്നത്(തികച്ചും ഫ്രീ ആയി).നിങ്ങളില്‍ ചിലരെങ്കിലും amazon നെക്കുറിച്ച് കേട്ടിട്ടുണ്ടാകും.ഇല്ലാത്തവര്‍ കേള്‍ക്കുക amazon പേരുകേട്ട ഒരു ഓണ്‍ലൈന്‍ വില്‍പ്പന ശാലയാണ്.ഇവിടെ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അവര്‍ അത് ഓണ്‍ലൈന്‍ ആയി വിറ്റുതരും അതിനു അവര്‍ക്കൊരു കമ്മിഷന്‍ കൊടുക്കണമെന്നെ ഒള്ളു.

                                     Amazon ന്‍റെ ഒരു മാര്‍ക്കറ്റ്‌ പ്ലൈസാണ്‌ AMT(Amazon Mechanical Turk).ഇതിനെ ചുരുക്കി  mturk എന്നാണ് പറയാറ്.ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഇതൊരു മാര്‍ക്കറ്റ്‌ പ്ലൈസാണ്‌.അതായത് കംപുടെരിനോ മെഷീനോ   ചെയ്യാന്‍പറ്റാത്ത     മനുഷ്യബുദ്ധി കൊണ്ട് മാത്രം ചെയ്യാന്‍ പറ്റുന്ന ജോലികള്‍  ആണ് ഇവിടെ ഉള്ളത്.അല്ലെങ്കില്‍ അത്തരം ജോലികള്‍ മാര്‍കെറ്റ് ചെയ്യുന്ന സ്ഥലമാണ് mturk.അപ്പോള്‍ നിങ്ങള്‍ക്കെങ്ങനെ ചെയ്യാന്‍ പറ്റും അല്ലെ?.
                                    ഇവിടെയുള്ള ജോലികളതികവും റിവ്യു  എഴുതുക,അതുപോലെ തന്നിരിക്കുന ചിത്രം ലൈംഗികതയുള്ള(Adult Only)ചിത്രമാണോ എന്ന് തിരിച്ചറിയുക,അല്ലെങ്കില്‍ രണ്ടു ചിത്രം തന്നു അത് കാഴ്ചയിലുള്ള വ്യത്യാസം കണ്ടെത്തുക,ചില സൈറ്റുകളുടെ പ്രോമോഷനുമായി  ബന്ധപ്പെട്ട്‌ ആ സൈറ്റുകളെ facebook   കിലും  മറ്റും ലൈക്ക് ചെയ്യുക,തുടങ്ങിയ മനുഷ്യന് മാത്രം ചെയ്യാന്‍ പറ്റുന്ന ജോലികളാണ് ഇവിടെയുള്ളത്.
                                    ഇപ്പോള്‍ നിങ്ങള്‍ക്കും mturk ചേര്‍ന്ന് ദിവസം വെറും രണ്ടു മണിക്കൂര്‍ മാത്രം ഇരുന്നു നല്ലോരുവരുമാനം ഉണ്ടാക്കണമെന്ന് തോന്നുണ്ടോ.എങ്കില്‍ mturk ന്‍റെ സൈറ്റില്‍ കയറി നിങ്ങള്‍ അവിടെയൊരു worker ആയി ലോഗിന്‍ ചെയ്യൂ.

ലോഗിന്‍ ചെയ്യാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു. www.mturk.com

                        screen shot of mturk(വലുതായിക്കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യു)

കൂടുതല്‍ അറിയാന്‍ എനിക്ക് മെയില്‍ ചെയ്യൂ mail me

How to start a blog ബ്ലോഗ്‌ എങ്ങനെ തുടങ്ങാം

                    

                നമ്മളില്‍ പലര്‍ക്കും ഇപ്പോഴും ബ്ലോഗ്‌ എന്താണെന്നും അതിലൂടെ ലഭിക്കുന്ന വരുമാനത്തെ കുറിച്ചും അറിയില്ല.എന്താണ് ബ്ലോഗ്‌.ഇതൊരു വ്യക്തിയുടെ ഡയറിയാണ്.അല്ലെങ്കില്‍ തന്റെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്(പുറത്ത് പറയാന്‍ ആഗ്രഹിക്കുന്ന)പറയാനുള്ള വേദി,അല്ലെങ്കില്‍ ആര്‍ക്കും ഈ ലോകത്തോട്‌ തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പറയാന്‍ പറ്റുന്ന ഒരേ ഒരു വേദി.നിങ്ങളുടെ ചിന്തകളും കഴിവുകളും ലോകത്തിനു കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു തുറന്ന വേദി.
                           1999 ഇലാണ് ഗൂഗിള്‍ ബ്ലോഗുകള്‍ തുടങ്ങുന്നതിനായി ബ്ലോഗ്ഗര്‍ എന്ന സംവിധാനം തുടങ്ങിയത്.ഇന്ന് ലോകത്താകമാനം ലക്ഷക്കണക്കിനു ബ്ലോഗ്ഗുകളും ബ്ലോഗ്ഗര്‍മാരുമുണ്ട്.ബ്ലോഗുകളുടെ വരവോടെ വെബ്‌ എന്നതിന്‍റെ കാഴ്ചപ്പാടുകള്‍ തന്നെ മാറി.പലബ്ലോഗുകളും രാഷ്ട്രീയമായ കോളിളക്കങ്ങള്‍ സ്രഷ്ടിച്ചു.ലക്ഷോഭലക്ഷം ആളുകള്‍ക്ക് ലോകത്തിനു മുന്നില്‍ പറയാന്‍ സ്വന്തമായൊരു ശബ്ദമുണ്ടായി. 
                                        ഇതിനൊക്കെ പുറമേ ബ്ലോഗ്ഗിങ്ങിലുടെ പണം സമ്പാദിക്കാം എന്ന് വന്നത് ലക്ഷങ്ങള്‍ക്ക് ഒരു വരുമാന സ്രോദസായി.എല്ലാവര്‍ക്കും ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ കഴിയില്ലെങ്കിലും ഒരു പാര്‍ട്ട്‌ ടൈം ജോലി എന്ന നിലക്കുള്ള വരുമാനം നേടാം(പരിശ്രമിച്ചാല്‍ ലക്ഷങ്ങള്‍ തന്നെ നേടാം).

ശരി,ഇപ്പോള്‍ നിങ്ങള്‍ക്കും ഒരു ബ്ലോഗ്‌ തുടങ്ങി അതിലുടെ വരുമാനം ഉണ്ടാക്കണം എന്ന് തോനുന്നുണ്ടോ?.ഓക്കേ എങ്കില്‍ വളരെ ലളിതമായി എങ്ങനെ ബ്ലോഗ്‌ തുടങ്ങാം എന്ന് നിങ്ങളെ പരിജയപ്പെടുത്താം.

വഴി പിന്തുടരുക:

www.blogger.com എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  ഇപ്പോള്‍ തുറക്കുന്ന പേജില്‍നിന്നും Get started എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


താഴെ കാണുന്ന പോലെ ഒരു ഫോം പ്രത്യക്ഷപ്പെടും.അതില്‍ നിങ്ങളുടെ ഇമെയില്‍ ഐടിയും പാസ്വേര്‍ഡും  ടൈപ്പ് ചെയ്തു "continue" ക്ലിക്ക് ചെയ്യുക.




അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് നിങ്ങളുടെ ബ്ലോഗ്ഗിനു ഒരു പേരും അഡ്രസ്സും(eg:http://www.samplectr.blogspot.com)നല്‍കുക എന്നുള്ളതാണ് അതിനായി താഴെ കാണുന്ന ഫോം പൂരിപ്പിക്കുക. ശേഷം "continue" എന്നതില്‍ ക്ലിക്ക് ചെയ്യുക.

മുന്നാമത്തെ സ്റ്റെപ്പ് നിങ്ങളുടെ ബ്ലോഗിന് യോജിക്കുന്ന ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കുക ശേഷം "continue" ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ ഒരു ബ്ലോഗ്‌ നിര്‍മിച്ചു.ഇനി "start posting now" എന്ന ലിങ്കുപയോഗിച്ചു നിങ്ങള്‍ക്ക് പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങാം.അതല്ല അതിനു മുമ്പ് ബ്ലോഗ്ഗിനെ ഒന്ന് സുന്ദരി ആക്കണമെന്ന് തോനുന്നെങ്കില്‍ "costomize how you blog look"എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ  ഞാന്‍  നിര്‍മിച്ച  ഒരു  സാമ്പിള്‍  ബ്ലോഗ്‌  നോക്കു.കൂടുതല്‍ വലുതായിക്കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യു.


ഓക്കേ ഇനി നിങ്ങള്‍ നിങ്ങളുടെ ബ്ലോഗിനെ കൂടുതല്‍ മനോഹരമാക്കു,കൂടാതെ കൂടുതല്‍ പോസ്റ്റ്‌ ചെയ്യുകയും GoogleAds വഴി നിങ്ങളുടെ ബ്ലോഗിലുടെ പണം സമ്പാദിക്കുകയും ചേയ്യു.


How to make a blog video

നവബാര്‍ എങ്ങനെ നീക്കം ചെയ്യാം(How to remove navbar)

ബ്ലോഗിന്‍റെ മുകളിലായി കാണുന്ന സേര്‍ച്ച്‌ ബോക്സും നവിഗേഷനും ഒക്കെ അടങ്ങിയ ബാറാണ് നവബാര്‍.ഇതിനു ഒരുപാട് ഉപയോഗങ്ങള്‍ ഉണ്ടെങ്കിലും അഥവാ ബ്ലോഗില്‍ നിന്നും നേരിട്ട് ലോഗിന്‍ ചെയ്യാനുള്ള സൗകര്യം അതുപോലെ ഡാഷ് ബോര്‍ഡിലേക്ക് എളുപ്പത്തില്‍ എത്താനുള്ള വഴി,പുതിയൊരു പോസ്റ്റ്‌ ചെയ്യണമെങ്കില്‍ ഇതിലെ Newpost എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.അതിനുമപ്പുറം നിങ്ങളുടെ ബ്ലോഗ്ഗിനു ട്രാഫിക്‌ കൂട്ടുന്നതിനു സഹായിക്കും.അതായതു "Next Blog" എന്നതിലൂടെ മറ്റു ബ്ലോഗ്ഗില്‍ നിന്നും നിങ്ങളുടെ ബ്ലോഗിലേക്ക് എത്താന്‍ സാധിക്കും.


ഇങ്ങനെ ഒക്കെയാണെങ്കിലും ചിലപ്പോഴെങ്കിലും ഇതു നമ്മുടെ ടെമ്പ്ലേറ്റ് മായി ഇണങ്ങാത്ത രീതിയില്‍ വരും.ഇത് നിങ്ങളുടെ ബ്ലോഗിന്‍റെ മൊത്തം ഭംഗി കുറക്കുന്നുണ്ടെന്നു തോനുന്നുവെങ്കില്‍ നിങ്ങള്‍ക്കിത് ഹൈട് ചെയ്തു വെക്കാം.ഇതിനായി താഴെ പറയുന്ന രീതി പിന്തുടരുക.

താഴെ കാണുന്ന കോഡ് കോപ്പി ചെയ്ത്
 #navbar-iframe { height : 0; visibility : hidden; display : none; }


ബ്ലോഗ്ഗെറിന്‍റെ HTML Editor ഇല്‍ പോയി മുകളിലെ ചിത്രത്തില്‍ കാണുന്ന പോലെ body എന്നതിന് തൊട്ടു മുകളിലായി പേസ്റ്റ് ചെയ്യുക.

ബ്ലോഗ്ഗര്‍ പേജ് എങ്ങനെ ആഡ് ചെയ്യാം(How to add blogger page)

                എല്ലാ  ബ്ലോഗ്ഗര്‍മാരെയും സന്തോഷത്തിലാക്കികൊണ്ട് ഗൂഗിള്‍ ഇയ്യിടെ അവതരിപ്പിച്ച ഒന്നാണ് ബ്ലോഗ്ഗില്‍ പേജ് ആഡ് ചെയ്യാനുള്ള gadget.ippol നിങ്ങള്‍ക്ക് വളരെ  ഈസിയായി നിങ്ങളുടെ ബ്ലോഗ്ഗില്‍ പേജുകള്‍ ആഡ് ചെയ്യാം.പേജ് ആഡ് ചെയ്യുന്നതിനായി ആദ്യം നിങ്ങളുടെ ബ്ലോഗിലേക്ക് ലോഗ് ഇന്‍ ചെയ്യുക.
                     ശേഷം Dashboard--Design--page elements ഇല്‍ കയറി "add a gadget" എന്നതില്‍ ക്ലിക്കുചെയ്യുക.തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും താഴെ കാണുന്ന ചിത്രത്തില്‍ കാണുന്ന പോലെ പേജ് എന്ന gadget ആഡ് ചെയ്യക.   



 ഇവിടെ നിങ്ങള്‍ക്ക് പേജുകള്‍ ടാബുകളായി ക്രമീകരിക്കാം.

എങ്ങനെ favicon icon നിങ്ങളുടെ ബ്ലോഗ്ഗില്‍ ആഡ് ചെയ്യാം


ഇപ്പോഴും നമ്മളില്‍ പലര്‍ക്കും എന്താണ് favicon icon എന്നറിയില്ല.favicon എന്നാല്‍ ബ്രൌസെറില്‍ അഡ്രെസ് ബാറിന്‍റെ തുടക്കത്തില്‍ കാണുന്ന ഐകണ്‍ ആണ്.ഇതിനെ പേജ് ഐകണ്‍ എന്നും favourite ഐകണ്‍ എന്നും പറയാറുണ്ട്.

                              ഇതിന്‍റെ പ്രധാനപ്പെട്ട ഗുണം എന്തെന്ന് വെച്ചാല്‍ ആരെങ്കിലും നിങ്ങളുടെ സൈറ്റ് ബുക്മാര്‍ക്ക് ചെയ്യുകയോ ഫാവരേട്ടു ചെയ്യുകയോ ചെയ്‌താല്‍ മറ്റു സൈറ്റുകളില്‍ നിന്നും നിങ്ങളുടെ സൈറ്റിനെ കണ്ടെത്താന്‍ എളുപ്പമാകും.
താഴെ പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് favicon ഐകാന്‍ ആടു ചെയ്യാം 


Dashboard-Design-Edit HTML ഇല്‍ പോകുക.

   


നിങ്ങളുടെ ഐകണ്‍ url "icon url" എന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക.



ശേഷം മുകളില്‍ കാണുന്ന പോലെ title നു തൊട്ടു താഴെ ആയി പേസ്റ്റ് ചെയ്യുക.

Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Blogger