ഹേയ് ,ഇത് ഞാന്‍ തന്നെ നിങ്ങളെ സഹായിക്കാനായി വീണ്ടും വന്നിരിക്കുന്നു.എങ്ങനെ സഹായിക്കാന്‍ എന്നല്ലേ അതൊക്കെ ഉണ്ട്.ആദ്യം നിങ്ങള്‍ പണം ഉണ്ടാക്കാന്‍ ആഗ്രഹിക്കുണ്ടോ എന്ന് പറ.ഇതെന്തു ചോദ്യം അല്ലെ ആരെങ്കിലും പണമുണ്ടാക്കാന്‍ ആഗ്രഹിക്കത്തവരായുണ്ടോ?.ഓക്കേ നിങ്ങളെ ചോദ്യം ചോദിച്ചു മുഷിപ്പിക്കുന്നില്ല.
ഞാന്‍ നിങ്ങളെ പരിജയപ്പെടുത്തുന്നത് ഫ്രീയായി ഓണ്‍ലൈനായി എങ്ങനെ പണം ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ്.മുന്പും നിങ്ങള്‍ ഇത് ഒരു പക്ഷെ കേട്ടിരിക്കാം.എന്നാല്‍ പലര്‍ക്കും ഇതറിയില്ല അതുകൊണ്ട് തന്നെ അവര്‍ പറ്റിക്കപ്പെടുന്നതായി എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഈ ഓണ്‍ലൈന്‍ ജോബില്‍ ജോയിന്‍ ചെയ്യാന്‍ പലരുടെയും കയ്യില്‍ നിന്ന് കാശു വാങ്ങിയതായി എനിക്കറിയാന്‍ സാധിച്ചു.എന്നാല്‍ തികച്ചും ഫ്രീ ആയി ജോയിന്‍ ചെയ്യാവുന്ന ഇത്തരം ഓണ്‍ലൈന്‍ ജോബിലേക്ക് ചേര്‍ക്കുന്നത് അവരുടെ കയ്യില്‍ നിന്നും കാശുവാങ്ങിയാണ് എന്നുള്ളത് ഞെട്ടിക്കുന്ന സംഭവമാണ്.
അതുകൊണ്ട് തന്നെ ഇത്തരം സൈറ്റുകളില്‍ എങ്ങനെ ചേരാം എന്നുള്ളതാണ് ഞാന്‍ നിങ്ങളെ പരിജയപ്പെടുത്തന്‍ പോകുന്നത്(തികച്ചും ഫ്രീ ആയി).നിങ്ങളില്‍ ചിലരെങ്കിലും amazon നെക്കുറിച്ച് കേട്ടിട്ടുണ്ടാകും.ഇല്ലാത്തവര്‍ കേള്‍ക്കുക amazon പേരുകേട്ട ഒരു ഓണ്‍ലൈന്‍ വില്‍പ്പന ശാലയാണ്.ഇവിടെ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അവര്‍ അത് ഓണ്‍ലൈന്‍ ആയി വിറ്റുതരും അതിനു അവര്‍ക്കൊരു കമ്മിഷന്‍ കൊടുക്കണമെന്നെ ഒള്ളു.
Amazon ന്‍റെ ഒരു മാര്‍ക്കറ്റ് പ്ലൈസാണ് AMT(Amazon Mechanical Turk).ഇതിനെ ചുരുക്കി mturk എന്നാണ് പറയാറ്.ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഇതൊരു മാര്‍ക്കറ്റ് പ്ലൈസാണ്.അതായത് കംപുടെരിനോ മെഷീനോ ചെയ്യാന്‍പറ്റാത്ത മനുഷ്യബുദ്ധി കൊണ്ട് മാത്രം ചെയ്യാന്‍ പറ്റുന്ന ജോലികള്‍ ആണ് ഇവിടെ ഉള്ളത്.അല്ലെങ്കില്‍ അത്തരം ജോലികള്‍ മാര്‍കെറ്റ് ചെയ്യുന്ന സ്ഥലമാണ് mturk.അപ്പോള്‍ നിങ്ങള്‍ക്കെങ്ങനെ ചെയ്യാന്‍ പറ്റും അല്ലെ?.
ഇവിടെയുള്ള ജോലികളതികവും റിവ്യു എഴുതുക,അതുപോലെ തന്നിരിക്കുന ചിത്രം ലൈംഗികതയുള്ള(Adult Only)ചിത്രമാണോ എന്ന് തിരിച്ചറിയുക,അല്ലെങ്കില്‍ രണ്ടു ചിത്രം തന്നു അത് കാഴ്ചയിലുള്ള വ്യത്യാസം കണ്ടെത്തുക,ചില സൈറ്റുകളുടെ പ്രോമോഷനുമായി ബന്ധപ്പെട്ട് ആ സൈറ്റുകളെ facebook കിലും മറ്റും ലൈക്ക് ചെയ്യുക,തുടങ്ങിയ മനുഷ്യന് മാത്രം ചെയ്യാന്‍ പറ്റുന്ന ജോലികളാണ് ഇവിടെയുള്ളത്.
ഇപ്പോള്‍ നിങ്ങള്‍ക്കും mturk ചേര്‍ന്ന് ദിവസം വെറും രണ്ടു മണിക്കൂര്‍ മാത്രം ഇരുന്നു നല്ലോരുവരുമാനം ഉണ്ടാക്കണമെന്ന് തോന്നുണ്ടോ.എങ്കില്‍ mturk ന്‍റെ സൈറ്റില്‍ കയറി നിങ്ങള്‍ അവിടെയൊരു worker ആയി ലോഗിന്‍ ചെയ്യൂ.
ലോഗിന്‍ ചെയ്യാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു. www.mturk.com
screen shot of mturk(വലുതായിക്കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യു)
കൂടുതല്‍ അറിയാന്‍ എനിക്ക് മെയില്‍ ചെയ്യൂ mail me
0 comments:
Post a Comment